Post Category
ക്യാഷ് അവാർഡ്
കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റബ്ലിഷ്മെന്റ്സ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ക്ഷേമനിധി അംഗങ്ങളുടെ പത്ത്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ മക്കൾക്ക് ക്യാഷ് അവാർഡ് നൽകുന്നു. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളിൽ കുറഞ്ഞത് 90 ശതമാനം ലഭിച്ചിരിക്കണം. അംഗത്വകാർഡ്, ബാങ്ക് പാസ്ബുക്ക്, മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പ് സഹിതമുളള അപേക്ഷ ജൂലൈ അഞ്ചിനകം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487-2364866.
date
- Log in to post comments