Post Category
തെരഞ്ഞെടുപ്പ് ഫലം തത്സമയം ലഭിക്കാന്‍ ട്രെന്‍ഡ് മൊബൈല്‍ ആപ്പ്
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം തത്സമയം ലഭിക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ ട്രെന്‍ഡ് മൊബൈല്‍ ആപ്പ് ഇനി വിരല്‍ തുമ്പില്‍. നാളെ(23) നടക്കുന്ന വോട്ടെണ്ണലിന്റെ ഫലം ഈ ആപ്പ് വഴി പൊതുജനങ്ങള്‍ക്കു തത്സമയം ലഭിക്കും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് വോട്ടെണ്ണല്‍ ദിവസം ട്രെന്‍ഡ് കേരള എന്ന് സെര്‍ച്ച് ചെയ്ത് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എന്‍ഐസിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേകം സജ്ജമാക്കിയ ടെക്നിക്കല്‍ ടീമാണ് ആപ്പിലേക്ക് വിവരങ്ങള്‍ തത്സമയം അപ്ലോഡ് ചെയ്യുന്നത്.
date
- Log in to post comments