Post Category
വിദ്യാര്‍ത്ഥിയുടെ സ്മരണയ്ക്ക് പോലീസ് സംഘത്തിന്റെ വായനശാല
ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കുമാരമംഗലം ഗവ.എല്‍.പി സ്കൂളില്‍ കുട്ടികള്‍ക്കായി ഒരു ലൈബ്രറി ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍ തുറന്നുകൊടുത്തു. ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് ജോസഫ് കുര്യന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് സഹകരണ സംഘം സെക്രട്ടറി സനല്‍ ചക്രപാണി കുമാരമംലം ഗ്രാമപഞ്ചായത്തംഗം കെ.ജി സിന്ധുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാതാവിന്റെ സുഹൃത്തിന്റെ പീഢനത്തിനിരയായി മരിച്ച രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ സ്മരണാര്‍ത്ഥമാണ് വായനശാല ആരംഭിച്ചിട്ടുള്ളത്. കഥ, കവിത എന്നിവയുള്‍പ്പെടെ 250ഓളം ബാലസാഹിത്യ പുസ്തകങ്ങള്‍ സഹിതം 20,000 രൂപയുടെ പുസ്തകങ്ങളാണ് വായനശാലയില്‍ ഒരുക്കിയിട്ടുള്ളത്.
date
- Log in to post comments