Post Category
ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി നടത്തി
പാമ്പാടി ക്ഷീര വികസന യൂണിറ്റിന്റെയും കൂരോപ്പട ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. കൂരോപ്പട സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. മത്തായി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം അമ്പിളി മാത്യു അധ്യക്ഷത വഹിച്ചു.
ക്ഷീര സാന്ത്വനം ഇന്‍ഷുറന്‍സ് കാര്‍ഡുകളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ കുര്യന് നിര്‍വഹിച്ചു. ക്ഷീര വികസന ഓഫീസര്‍ വിജി വിശ്വനാഥും ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ ജൂലി ജോസും ക്ലാസെടുത്തു. സംഘം പ്രസിഡന്റ് പി.എം സ്കറിയ, എ. ബി രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments