Skip to main content

നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ;  എച്ച് എസ് എസ് ബ്ലോക്ക് ഉദ്ഘാടനം 

നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കന്ററി സ്‌കൂളിലെ പുതിയ എച്ച് എസ് എസ് ബ്ലോക്കിന്റെ ഉദ്ഘാടനം പ്രൊഫ കെ യു അരുണൻ മാസ്റ്റർ എംഎൽഎ നിർവഹിച്ചു. ഇതോടൊപ്പം ശതാബ്ദി ആഘോഷങ്ങൾക്കും തുടക്കമായി. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ അധ്യക്ഷത വഹിച്ചു. മുൻ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.5 കോടി രൂപ ചിലവഴിച്ചാണ് എച്ച് എസ് എസ് ബ്ലോക്ക് പണി പൂർത്തീകരിച്ചത്. കെട്ടിടത്തിന്റെ താക്കോൽ ദാനം തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. ചടങ്ങിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ വിശിഷ്ടതിഥിയായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ജി ശങ്കര നാരായണൻ, പൊതുമരാമത്തു വകുപ്പ് ഇരിങ്ങാലക്കുട അസിസ്റ്റന്റ് എൻജിനിയർ സ്മിത, കോൺട്രാക്റ്റർ ബോസ് തോമസ്, സൂപ്പർ വൈസർ ഒ എസ് ഹെന്ററി എന്നിവരെ ആദരിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയലക്ഷ്മി വിനയ ചന്ദ്രൻ, വേളൂക്കര ഗ്രാമപഞ്ചായത്ത് അംഗം ഡെയ്‌സി ജോസ്, സ്‌കൂൾ പി ടി എ പ്രസിഡന്റ് എം കെ മോഹനൻ തുടങ്ങിയവർ ആശംസകൾ നേർന്നു.ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പൽ എം നസറുദീൻ സ്വാഗതവും ടീച്ചേഴ്‌സ് കൗൺസിൽ കൺവീനർ സി ബി ഷക്കീല നന്ദിയും പറഞ്ഞു.

date