Post Category
അപേക്ഷ ക്ഷണിച്ചു
രക്ഷിതാക്കള്‍ മരണപ്പെട്ട മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ സഹായം നല്‍കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. എല്ലാ മത്സ്യഭവനുകളിലും അപേക്ഷാ ഫോറം ലഭിക്കും. അവസാന തീയതി സെപ്റ്റംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2450773.
(പി.ആര്.പി. 1032/2019)
date
- Log in to post comments