Post Category
തോട്ടാൻ ചിറ പാലം തുറന്നുകൊടുത്തു
തോട്ടൻചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിലെ പഴയ ഇടുങ്ങിയ പാലം നവീകരിച്ചു ജനങ്ങൾക്ക് തുറന്നുകൊടുത്തു. വർഷങ്ങൾ നീണ്ട ശ്രമഫലമായാണ് പാലം യാഥാർഥ്യമായത്. ജലസേചന വകുപ്പിന്റെ മൈനർ ഇറിഗേഷൻ വിഭാഗം 43 ലക്ഷം രൂപ ചെലവഴിച്ചു നവീകരിച്ച പാലം ഗീതാഗോപി എംഎൽഎ ഉദ്ഘാടനം ചെയ്തു. താന്ന്യം അഴിമാർ റോഡിൽ ഗതാഗത തടസ്സം നേരിട്ടിരുന്ന തോട്ടൻചിറ പാലം നവീകരണം എംഎൽഎ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി പി ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി കെ പരമേശ്വരൻ എന്നിവരുടെ നിരന്തര ശ്രമഫലമായാണ് പൂർത്തിയായത്. പഞ്ചായത്ത് പ്രസിഡന്റ് പി എസ് രാധാകൃഷ്ണൻ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ബാബു വിജയകുമാർ, സി എ വിനു, ശോഭ രാജീവ്, ശുഭ സുരേഷ്, പ്രീതി ശിവദാസ്, മീനസുനിൽ പഞ്ചായത്ത് സെക്രട്ടറി പി വി സാബു അസിസ്റ്റന്റ് എൻജിനീയർ ടി എ അജിത, എം വി മുകേഷ് എന്നിവർ സംസാരിച്ചു.
date
- Log in to post comments