Post Category
എന്‍ട്രന്‍സ് കോച്ചിങ് ധനസഹായം
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനായി ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 2019 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്, എ, ബി-പ്ലസ് നേടിയവരും, സയന്‍സ് ഗ്രൂപ്പെടുത്ത് പ്ലസ്വണിന് പഠിക്കുന്നവരുമായിരിക്കണം അപേക്ഷകര്‍. രണ്ടു വര്‍ഷം വകുപ്പിന്റെ അംഗീകാരമുള്ള പ്രമുഖ കോച്ചിങ് സ്ഥാപനങ്ങളില്‍ പരിശീലനത്തിന് ചേരുന്ന വിദ്യാര്‍ത്ഥിക്ക് പ്രതിവര്‍ഷം 10,000 രൂപ നിരക്കില്‍ 20,000 രൂപയാണ് അനുവദിക്കുന്നത്. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയൊടെപ്പം രേഖകള്‍ സഹിതം ഒക്ടോബര്‍ 31 നകം ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷാ ഫോം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും, ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും.
date
- Log in to post comments