Post Category
അസിസ്റ്റന്റ് പ്രൊഫസർ: അപേക്ഷിക്കാം
ആലപ്പുഴ: പുന്നപ്ര കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റിൽ സിവിൽ എൻജിനീയറിങ് ഡിപ്പാർട്ടുമെന്റിൽ ഒഴിവുള്ള അഡ്ഹോക്ക് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ എം.ടെക്. ബിരുദം. (ബി.ടെക്കിനോ എം.ടെക്കിനോ ഒന്നാം ക്ലാസ് ഉണ്ടായിരിക്കണം).
ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റയും (ഫോൺ നമ്പർ ഉൾപ്പടെ) പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പബ്ലിക്കേഷൻസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി 25ന് രാവിലെ 11നകം കോളജ് ഓഫീസിൽ അപേക്ഷ നൽകണം. ജനുവരി 30ന് രാവിലെ 10ന് കോളജിൽ ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0477 2267311, 2266711.
(പി.എൻ.എ. 111/2018)
date
- Log in to post comments