Post Category
ആജീവനാന്ത രജിസ്ട്രേഷന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 20 ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് 1.30 വരെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷനും ട്രെയിനിങ്ങും അസ്സെസ്സ്മെന്റും നടത്തും.
താല്പര്യമുള്ള 35 വയസ്സില്‍ കുറവ് പ്രായമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇമെയില്‍ ഐഡിയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷന് ചെയ്യാം. തുടര്‍ന്നുള്ള എല്ലാ ഇന്റര്‍വ്യൂകള്‍ക്കും ഫെബ്രുവരി 3 ന് കണ്ണൂര്‍ എസ് എന്‍ കോളേജില്‍ നടത്തുന്ന ജോബ് ഫെസ്റ്റിനും ഇവര്‍ക്ക് പങ്കെടുക്കാം.
പി.എന്‍.സി/217/2018
date
- Log in to post comments