Post Category
ആര്.ബി.എസ്.കെ കോഡിനേറ്റര്‍ ഒഴിവ്
ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ ജില്ലാ ആര്.ബി.എസ്.കെ. കോര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നഴ്സിങ്ങില്‍ ബിരുദാനന്തര ബിരുദവും (എം.എസ്.സി), കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള (എം.എസ്.ഓഫീസ്) വരില്‍ നിന്നും നിശ്ചിതഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 2018 ജനുവരി ഒന്നിന് 40 വയസ്സ് കവയാന് പാടില്ല. ബന്ധപ്പെട്ട മേഖലയില്‍ ഒരുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയം അഭികാമ്യം.
അപേക്ഷയും യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും സഹിതം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആരോഗ്യ കേരളം ജില്ലാ ഓഫീസില്‍ ജനുവരി 31 വൈകുന്നേരം അഞ്ചിനകം അപേക്ഷ ലഭിക്കണം. വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും ജില്ലാ ഓഫീസുമായോ www.arogyakeralam.gov.in ലോ ബന്ധപ്പെടാം. ഫോണ്‍: 0483 2730313.
date
- Log in to post comments