Post Category
സൗരവീഥി പ്രകാശനം ഇന്ന് (ഫെബ്രുവരി 20)
അനെര്‍ട്ട് നടപ്പാക്കുന്ന ഇലക്ട്രോണിക് ഗവേണന്‍സ് പരിപാടികളുടെ ഭാഗമായി തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനായ സൗരവീഥിയുടെ പ്രകാശനം വൈദ്യുതി മന്ത്രി എം.എം. മണി ഇന്ന് (ഫെബ്രുവരി 20) വൈകിട്ട് മൂന്നിന് അനെര്‍ട്ടിന്റെ ആസ്ഥാന മന്ദിരത്തില്‍ നിര്‍വഹിക്കും. കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ള അക്ഷയ ഊര്‍ജ്ജ ഉപകരണങ്ങളുടെ കണക്കെടുപ്പാണ് സൗരവീഥിയിലൂടെ ആദ്യമായി നടപ്പാക്കുക. സൗരവീഥിയിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന ഉപകരണങ്ങള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ അനെര്‍ട്ട് നല്‍കും.
പി.എന്‍.എക്സ്.621/18
date
- Log in to post comments