ദര്‍ബാര്‍ഹാള്‍ മൈതാനത്ത് വാരാന്ത്യ ചലച്ചിത്ര പ്രദര്‍ശനത്തിന് ഇന്ന് (ശനി) തുടക്കം
കൊച്ചി: ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വാരാന്ത്യ ചലച്ചിത്ര പ്രദര്‍ശനത്തിന് ഇന്ന് (ശനി, ഫെബ്രു 24) തുടക്കം കുറിക്കും. മൈതാനത്തെ സ്റ്റേജില്‍ സജ്ജമാക്കുന്ന സ്ക്രീനിലാണ് ചലച്ചിത്രങ്ങള്‍ സൗജന്യമായി പ്രദര്‍ശിപ്പിക്കുക. റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധിയാണ് ഉദ്ഘാടനചിത്രം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, എറണാകുളം പബ്ലിക്ക് ലൈബ്രറി, ടൂറിസം വകുപ്പ് എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പ്രദര്‍ശനം. മൈതാനത്ത് സ്റ്റേജ് പരിപാടികള്‍ ഒഴിവുള്ള എല്ലാ ശനിയാഴ്ച്ചകളിലും പ്രദര്ശനമുണ്ടായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. വാരാന്ത്യങ്ങളില്‍ ദര്‍ബാര്‍ ഹാള്‍ മൈതാനത്തേക്ക് കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കുന്നതോടൊപ്പം വിഖ്യാതമായ സിനിമകള്‍ കാണുന്നതിന് അവസരമൊരുക്കുകയാണ് ഡി.ടി.പി.സി ലക്ഷ്യമിടുന്നത്. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ സംബന്ധിച്ച പ്രചാരണ പ്രദര്‍ശനങ്ങളും ഇതിന്റെ ഭാഗമായി നടത്തുമെന്ന് കളക്ടര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡി.ടി.പി.സി സെക്രട്ടറിയുമായി ബന്ധപ്പെടുക. ഫോണ്‍ 9847332200.
- Log in to post comments