Post Category
ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാംപ്
തൊഴില്‍ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസുമായി സഹകരിച്ച് ജില്ലയിലെ ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്കായി മട്ടന്നൂര്‍ നഗരസഭ സി.ഡി.എസ് ഹാളില്‍ ഫെബ്രുവരി 25 രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാംപ് നഗരസഭ ചെയര്‍പേഴ്സണ്‍ അനിത വേണു ഉദ്ഘാടനം ചെയ്യും.
കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള വിവിധ ക്ഷേമപദ്ധതികള്‍, ആരോഗ്യം, ശുചിത്വം തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണവും അവരവരുടെ മാതൃഭാഷയില്‍ ക്യാംപിന്റ ഭാഗമായി നല്‍കും. വൈദ്യപരിശോധനയ്ക്ക് ശേഷം ആവശ്യമായവര്‍ക്ക് സൗജന്യമായി മരുന്നും വിതരണം ചെയ്യും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള സൗജന്യ ഇന്‍ഷൂറസ് പദ്ധതി പ്രകാരമുള്ള ആവാസ് ഇന്‍ഷൂറന്‍സ് കാര്‍ഡും ക്യാംപില്‍ വിതരണം ചെയ്യുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments