Post Category
പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന് സ്വമേധയാ കേസെടുത്തു
പാലക്കാട് അഗളിയില്‍ ആദിവാസി യുവാവ് മധു പോലീസ് സ്റ്റേഷനില്‍ എത്തിക്കുന്നതിന് മുമ്പ് മരണമടഞ്ഞ സംഭവത്തില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന് സ്വമേധയാ കേസെടുത്തു. പാലക്കാട് ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി അദളി, എന്നിവരോട് അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്കാന് കമ്മീഷന് ഉത്തരവായി. കേസിന്റെ തുടര്‍വിചാരണ മാര്‍ച്ച് അഞ്ചിന് കമ്മീഷന് ആസ്ഥാനത്ത് നടക്കും.
പി.എന്‍.എക്സ്.695/18
date
- Log in to post comments