കുടുംബശ്രീ ട്രൈബല്‍ യൂത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റ്
കുടുംബശ്രീ ജില്ലാ മിഷന് ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി വി.പി സത്യന് സ്മാരക എവര്‍ റോളിങ് ട്രോഫിക്കായി ട്രൈബല്‍ യൂത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്കിടയില്‍ കുടുംബശ്രീ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കോളനികളില്‍ ട്രൈബല്‍ യൂത്ത് ക്ലബ്ബുകള്‍ രൂപീകരിക്കുകയും, അവരില്‍നിന്ന് 18നും 30നും മധ്യേ പ്രായമുള്ള യുവാക്കളെ ഉള്‍പ്പെടുത്തി ഫുട്ബോള്‍ ടീമുകള്‍ക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. ബ്ലോക്ക്, ജില്ലാതല സെവന്‍സ് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ബ്ലോക്ക് തലത്തില്‍ 48 ടീമുകളും ജില്ലാതലത്തില്‍ 12 ടീമുകളുമാണ് മത്സരിക്കുക. ഇരിക്കൂര്‍ ബ്ലോക്ക് തല മത്സരങ്ങളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്ര. 28) പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ടോപ്പ് ടോണ്‍ ഗ്രൗണ്ടില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. വസന്തകുമാരി നിര്‍വ്വഹിക്കും. ജില്ലാതല മത്സരം മാര്‍ച്ചില്‍ നടക്കും.
- Log in to post comments