Post Category
ഭവന സമുച്ചയനിര്മ്മാണ ടെണ്ടര്‍ : പ്രീബിഡ് മീറ്റിംഗ് കഴിഞ്ഞു
ലൈഫ് മിഷന് പദ്ധതിക്ക് കീഴില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്തിലും പുനലൂര്‍ മുനിസിപ്പാലിറ്റിയിലും ഡിസൈന്‍ ആന്റ് ബില്‍ഡ് മാതൃകയില്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന ഭവന സമുച്ചയങ്ങള്‍ക്ക് ടെണ്ടറിനുമുന്പുള്ള (പ്രിബിഡ്) മീറ്റീംഗ് ലൈഫ് മിഷന് ഓഫീസില്‍ നടന്നു. മീറ്റിംഗില്‍ വിവിധ കരാറുകാര്‍ പങ്കെടുത്തു. നിര്‍മ്മാണത്തില്‍ താല്പര്യമുള്ള കരാറുകാര്‍ക്ക് ടെണ്ടര്‍ സംബന്ധിച്ച സംശയങ്ങളും മറ്റ് വിവരങ്ങളും ലൈഫ് മിഷന് ഓഫീസില്‍ നിന്നും നേരിട്ടോ, ഇ-മെയില്‍ മുഖേനയോ അറിയാം. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രില്‍ രണ്ട് ആണ്. മറ്റ് 12 ജില്ലകള്‍ക്ക് വേണ്ടിയുള്ള ടെണ്ടര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്.
പി.എന്‍.എക്സ്.936/18
date
- Log in to post comments