Skip to main content

ജൂണിലെ റേഷന്‍ വിതരണം

 

ഈ മാസം ജില്ലയിലെ റേഷന്‍കാര്‍ഡ് ഉടമകളില്‍ എ.എ.വൈ. വിഭാഗത്തിന് 30 കിലോ അരിയും അഞ്ചു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുമെ് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മുന്‍ഗണനാ കാര്‍ഡ് ഉടമകള്‍ക്ക് നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ ഓരോ അംഗത്തിനും ലഭിക്കും. മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തിന് കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ടുകിലോ വീതം അരി കിലോയ്ക്ക് മൂു രൂപ നിരക്കിലും ലഭിക്കും. മുന്‍ഗണനേതര നോ സബ്‌സിഡി വിഭാഗത്തിലെ ഓരോ കാര്‍ഡിനും നാലു കിലോ വീതം ഭക്ഷ്യധാന്യം  (അരി കിലോ 9.90 രൂപ നിരക്കിലും ഗോതമ്പ് കിലോ 7.70 രൂപ നിരക്കിലും) ലഭിക്കും. എന്‍.പി.എസ്., എന്‍.പി.എന്‍.എസ്. കാര്‍ഡിന് മൂു കിലോ വീതം ആ' കിലോഗ്രാമിന് 16 രൂപ നിരക്കില്‍ ലഭിക്കും. ഇതോടൊപ്പം വൈദ്യുതീകരിച്ച വീടിന് അര ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടിന് നാലു ലിറ്റര്‍ വീതം മണ്ണെണ്ണയും ലഭിക്കും. റേഷന്‍ വിതരണം സംബന്ധിച്ച് പരാതി ഉണ്ടെങ്കില്‍ റേഷന്‍കാര്‍ഡില്‍ രേഖപ്പെടുത്തിയി'ുള്ള ടെലിഫോ നമ്പറിലോ ജില്ലാ സപ്ലൈ ഓഫീസിലെ 0471 2731240 എ നമ്പറിലോ ബന്ധപ്പെടണമെും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

(പി.ആര്‍.പി 1664/2018)

 

date