Post Category
ലൈസന്‍സില്ലാതെ കരിങ്കല്‍ ഉത്പന്നങ്ങള്‍ വിറ്റാല്‍ നടപടി
തിരുവനന്തപുരം ജില്ലയില്‍ കരിങ്കല്‍ ഉത്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്ത് വിപണനം നടത്തുന്നതിന്, ജില്ലാ മൈനിംഗ് & ജിയോളജി വകുപ്പ് അനുവദിക്കുന്ന ഡീലേഴ്സ് ലൈസന്‍സ് കരസ്ഥമാക്കിയില്ലെങ്കില്‍ കേരള മിനറല്‍സ് (പ്രിവന്‍ഷന്‍ ഓഫ് ഇല്ലീഗല്‍ മൈനിംഗ്, സ്റ്റോറേജ് & ട്രാന്സ്പോര്ട്ടേഷന്) റൂള്‍സ് 2015 പ്രകാരമുളള നിയമനടപടികള്‍ കൈക്കൊളളുമെന്നും ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു. സംശയനിവാരണത്തിനായി കേശവദാസപുരത്തു പ്രവര്‍ത്തിക്കുന്ന ജില്ലാ മൈനിംഗ് & ജിയോളജി ആഫീസുമായി ബന്ധപ്പെടണം. (ഫോണ്‍ : 0471-2442055).
പി.എന്‍.എക്സ്.3029/18
date
- Log in to post comments