കൂടരഞ്ഞിയില്‍ ഉരുള്‍പൊട്ടി രണ്ട് പേര് മരിച്ചു, നാല് പേര്‍ക്ക് പരിക്ക്
കൂടരഞ്ഞി പഞ്ചായത്തിലെ കല്പിനിയില് ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പെട്ട് അച്ഛനും മകനും മരിച്ചു.കല്പിനി തയ്യില്‍ തൊടികയില്‍ ഗോപാലന്റെ മകന് പ്രകാശന് (45), പ്രകാശന്റെ മകന് പ്രബിന് (10) എന്നിവരാണ് മരിച്ചത്. ഗോപാലന് (74), മകന് പ്രകാശന്റെ ഭാര്യ ബിന്ദു (40) മക്കളായ പ്രബിന (11), പ്രിയ (ഏഴ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അര്‍ദ്ധരാത്രിക്കു ശേഷമുണ്ടായ ഉരുള്‍പൊട്ടലില്‍ ഗോപാലന്റെ വീടിനു മുകളില്‍ കല്ലും മണ്ണും വന്ന് മൂടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഗോപാലനേയും കുടുംബാംഗങ്ങളെയും പുറത്തെടുത്തത്. പരുക്കേറ്റ പ്രകാശന്റെ രണ്ടു കുട്ടികളെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശക്തമായ മലവെള്ളപാച്ചിലില്‍ മലയോരത്താകെ രൂക്ഷമായ വെള്ളം പൊക്കം തുടരുകയാണ്. തിരുവമ്പാടി അങ്ങാടിയില്‍ വെള്ളം കയറി. സംസ്ഥാന പാതയില്‍ അഗസ്ത്യന് മുഴിയില്‍ വെള്ളം കയറി. ദേശീയപാതയില്‍ നെല്ലാങ്കണ്ടി, വാവാട് സെന്റര്‍, താഴെ പടനിലം, വെണ്ണക്കാട് എന്നിവിടങ്ങളില്‍ പൂനൂര് പുഴയില്‍ നിന്ന് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
- Log in to post comments