Post Category
ഓംബുഡ്സ്മാൻ സിറ്റിംഗ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്മാൻ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ആഗസ്റ്റ് എട്ടിന് സിറ്റിംഗ് നടത്തും. രാവിലെ 11 മുതൽ ഉച്ചക്ക് 1 വരെയാണ് സിറ്റിംഗ്. അതിയന്നൂർ ബ്ലോക്ക് പരിധിയിലുള്ള അതിയന്നൂർ, കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവനപദ്ധതി ഗുണഭോക്താക്കൾക്കും പരാതികളും നിർദ്ദേശങ്ങളും നേരിട്ട് അറിയിക്കാം.
date
- Log in to post comments