Post Category
സ്ഥാനാര്‍ഥികളുടെ ചെലവ് കണക്ക്: അവസാനഘട്ട പരിശോധനയും പൂര്‍ത്തിയായി
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ വരവ് ചെലവ് കണക്കിന്റെ അവസാന ഘട്ട പരിശോധന ബുധനാഴ്ച പിആര്‍ഡി ചേമ്പര്‍ ഹാളില്‍ പൂര്‍ത്തിയായി. ചെലവ് നിരീക്ഷക ആരുഷി ശര്‍മ്മയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന 12 സ്ഥാനാര്‍ഥികളും അവരുടെ വരവ് ചെലവ് രജിസ്റ്റര്‍, വൗച്ചര്‍, രസീത് എന്നിവ ഹാജരാക്കി. സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച വരവ് ചെലവ് കണക്കുകളില്‍ ചെലവ് നിരീക്ഷണ വിഭാഗത്തിന്റെ കണക്കു പുസ്തകമനുസരിച്ച് വ്യത്യാസം കാണിച്ചവയ്ക്ക് അവ പരിഹരിക്കാന്‍ നോട്ടീസ് നല്കി. മൂന്നു ഘട്ടങ്ങളിലായാണ് പരിശോധനകള്‍ നടന്നത്
date
- Log in to post comments