Post Category
പെരിയ പോളിടെക്നികില്‍ ഒഴിവ്
പെരിയ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഡെമോണ്‍സ്ട്രറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന് എന്നീ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.
ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തിലുളള ത്രിവത്സര ഡിപ്ലോമയും ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന് തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ടിഎച്ച്എസ്എല്‍സി/ഐടിഐ/കെജിസിഇ/വിഎച്ച്എസ്ഇയുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ രണ്ടിന് പെരിയ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ അസല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം രാവിലെ പത്തിനകം രജിസ്റ്റര്‍ ചെയ്യണം.കൂടുതല്‍ വിവരങ്ങള്‍ക്ക് -04672234020.
date
- Log in to post comments