Post Category
അപേക്ഷ തീയ്യതി നീട്ടി
സാംസ്കാരികകാര്യ വകുപ്പിന്റെ കീഴില്‍ ആറന്മുളയിലുള്ള വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വാസ്തു ശാസ്ത്ര ഹ്രസ്യകാല(നാല് മാസം) കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ നല്കുന്ന തീയ്യതി നവംബര്‍ 25 വരെ നീട്ടി.ആകെ 30 സീറ്റുകളാണ് ഉള്ളത്.അപേക്ഷിക്കാന്‍ പ്രായപരിധിയില്ല. യോഗ്യത ഐ .ടി. ഐ. സിവില്‍ ഡ്രാഫ്റ്റ്മാന്,കെ.ജി.സി.ഇ.സിവില്‍ എന്‍ജിനീയറിങ്, ഐ.ടി.ഐ.ആര്‍ക്കിടെക്ച്ചര്‍ അസിസ്റ്റന്‍ഷിപ്പ്,ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങ് അല്ലെങ്കില്‍ ആര്‍ക്കിടെക്ച്ചര്‍ ആണ്.ഫോണ്‍-0468 2319740,9847053293,9947739442.
date
- Log in to post comments