Skip to main content

ഇ-ടിക്കറ്റിംഗ്: ഇന്നുമുതല്‍ (നവംബര്‍ 15) കലാഭവനില്‍ ഓണ്‍ലൈന്‍ ബുക്കിംഗ്

സംസ്ഥാന സര്‍ക്കാരിന്റെ ഇ-ടിക്കറ്റിംഗ് സംവിധാനത്തിന്റെ ഭാഗമായുള്ള ഓണ്‍-ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) വഴുതയ്ക്കാടുള്ള കലാഭവന്‍ തിയേറ്ററില്‍ ഇന്നു (നവംബര്‍ 15) മുതല്‍ നടപ്പിലാക്കും. പ്രേഷകര്‍ക്ക് ഇനിമുതല്‍ ഓണ്‍ലൈനായി www.keralafilms.gov.in എന്ന വെബ്‌സൈറ്റ് മുഖാന്തരം ടിക്കറ്റുകള്‍ ബുക്കുചെയ്യാം. റിസര്‍വേഷന്‍ സംബന്ധിച്ചുള്ള സാങ്കേതിക സഹായത്തിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ 0471-2773170 എന്ന നമ്പരില്‍ ബന്ധപ്പെടണം. 

പി.എന്‍.എക്‌സ്.4832/17

date