Skip to main content

കെ മാറ്റ് കേരള 2018 പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ സര്‍വകലാശാലകളിലേക്കും കോളേജുകളിലേക്കും എം.ബി.എ പ്രവേശനത്തിനായുള്ള കെ മാറ്റ് കേരള 2018 പരീക്ഷ ഫെബ്രുവരി നാലിന് നടത്തും. 

അപേക്ഷകള്‍ നവംബര്‍ 16 മുതല്‍ ഓണ്‍ലൈനായി നല്‍കാം. വിശദ വിവരങ്ങള്‍ www.kmatkerala.in ല്‍ ലഭ്യമാണ്. 2018 ജനുവരി 19 വരെ ഓണ്‍ലൈനായി ഫീസടക്കാം. ഓണ്‍ലൈന്‍ അപേക്ഷ 2018 ജനുവരി 20 നകം നല്‍കണം. ജനറല്‍ വിഭാഗത്തിന് ആയിരം രൂപയും എസ്.സി/എസ്.റ്റി വിഭാഗത്തിന് 750 രൂപയുമാണ് ഫീസ്.

കെ മാറ്റ് കേരള, സി മാറ്റ്, ക്യാറ്റ് (ജനറല്‍ വിഭാഗത്തിന് 15 ശതമാനം, എസ്.ഇ.ബി.സി വിഭാഗത്തിന് 10 ശതമാനം, എസ്.സി/എസ്.റ്റി വിഭാഗത്തിന് 7.5 ശതമാനം) എന്നീ പ്രവേശന പരീക്ഷകളില്‍ ഏതെങ്കിലും ഒന്നില്‍ അര്‍ഹത നേടിയവര്‍ക്ക് മാത്രമേ കേരളത്തിലെ സര്‍വകലാശാലകളിലും അതിനു കീഴിലുള്ള എം.ബി.എ കോളേജുകളിലും പ്രവേശനം ലഭിക്കൂ. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാ ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും കെ മാറ്റ് കേരള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവേശന മേല്‍നോട്ട സമിതിയുടെ തിരുവനന്തപുരം ഓഫീസിലെ 0471-2335133, 8547255133 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാമെന്ന് ചെയര്‍മാന്‍ ജസ്റ്റിസ് ആര്‍. രാജേന്ദ്രബാബു അറിയിച്ചു.

പി.എന്‍.എക്‌സ്.4836/17

date