Skip to main content

ഓട്ടിസം സെന്ററുകളില്‍ റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നു

കൊച്ചി: സര്‍വ്വ ശിക്ഷാ അഭിയാന്‍ നടപ്പിലാക്കി വരുന്ന സംയോജിത വിദ്യാഭ്യാസ പദ്ധതിയില്‍ (ഐ.ഇ.ഡി.സി) കരാര്‍ അടിസ്ഥാനത്തില്‍ ഓട്ടിസം സെന്ററുകളിലേക്ക് റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നു. 

യോഗ്യതകള്‍ പ്ലസ് ടു, ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത റഗുലര്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ (എ.എസ്.ഡി) / ഡിഗ്രി /  ഡിപ്ലോമ (ആര്‍.സി.ഐ അംഗീകൃതം) / ടി.ടി.സി / ബി.എഡ് യോഗ്യതയുള്ളവരുമായിരിക്കണം. ടി.ടി.സി / ബി.എഡ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അംഗീകൃത സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (എ.എസ്.ഡി) ഡിഗ്രി / ഡിപ്ലോമ മാത്രമുള്ളവരെയും പരിഗണിക്കും. (സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഡിഗ്രി / ഡിപ്ലോമ ഇല്ലാത്ത അപേക്ഷകരെ പരിഗണിക്കുന്നതല്ല. 

വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും ഉണ്ടാവണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  നവംബര്‍ 21. അപേക്ഷ അയക്കേണ്ട വിലാസം ജില്ലാ പ്രോജക്ട് ഓഫീസര്‍, സര്‍വ്വ ശിക്ഷാ അഭിയാന്‍, എറണാകുളം എസ്.ആര്‍.വി ഡി എല്‍.പി സ്‌കൂള്‍ ക്യാമ്പസ്, ചിറ്റൂര്‍ റോഡ്, എറണാകുളം - 682011.

date