Skip to main content

സാഹസിക മാസം: ഹെറിറ്റേജ് മാരത്തോണ്‍  തലശ്ശേരിയില്‍   

 പൊതുജനാരോഗ്യ സംരക്ഷണത്തിനായി സമൂഹത്തില്‍ കായിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സാഹസിക മാസം പദ്ധതിയുടെ ഭാഗമായി മെയ് 13ന് തലശ്ശേരിയില്‍ ഹെറിറ്റേജ് മാരത്തോണ്‍ സംഘടിപ്പിക്കും. തലശ്ശേരിയിലെ വിവിധ പൈതൃക സ്മാരകങ്ങളെ ബന്ധിപ്പിച്ച് നടക്കുന്ന 10.5 കിലോമീറ്റര്‍ ഹെറിറ്റേജ് മാരണത്തോണ്‍ രാവിലെ ആറ് മണിക്ക് തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് സ്‌റ്റേഡിയത്തില്‍ തന്നെ സമാപിക്കും. 
    തലശേരി കോട്ട, തിരുവങ്ങാട് ക്ഷേത്രം, ഗുണ്ടര്‍ട്ടിന്റെ പ്രതിമ, സെന്റ് പാട്രിക്‌സ് ചര്‍ച്ച് തുടങ്ങിയ പൈതൃകസ്മാരകങ്ങളില്‍ സെല്‍ഫി പോയിന്റുകള്‍ ഒരുക്കിയിട്ടുണ്ട്. സാഹസിക മാസം പദ്ധതിയുടെ മൂന്നാമത്തെ ഞായറാഴ്ചയായ മെയ് 20ന് വളപട്ടണം പുഴയില്‍ പറശ്ശിനി ക്രോസ് എന്ന പേരില്‍ നീന്തല്‍ മല്‍സരം, 27ന് കവ്വായി പുഴയില്‍ കയാക്കിംഗ് എന്നീ പരിപാടികളും നടക്കും.
 

date