Skip to main content

തൊഴില്‍ വകുപ്പിന്റെ സുരക്ഷാ പരിശോധന:  രണ്ട് പ്രവൃത്തികള്‍ നിര്‍ത്തിവെച്ചു    

കെട്ടിട നിര്‍മാണ ജോലി നടക്കുന്ന ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ തീവ്രപരിശോധനയെ തുടര്‍ന്ന് നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചുവന്ന രണ്ട് സ്ഥലങ്ങളില്‍ പ്രവൃത്തി നിരോധിച്ചു ഉത്തരവ് നല്‍കി.  പൊടിക്കുണ്ടിലെ അസറ്റ് ഹോംസ്, ദക്ഷിണ്‍ ഹോട്ടല്‍ സൈറ്റ് എന്നീ പ്രവൃത്തികളാണ് നിര്‍ത്തിവെപ്പിച്ചത്.  മറ്റ് പ്രവൃത്തി സ്ഥലങ്ങളിലും വിവിധ തൊഴില്‍ നിയമലംഘനങ്ങള്‍ പരിഹരിക്കുവാന്‍ നിയമ നടപടികള്‍ സ്വീകരിച്ചു.
കോഴിക്കോട് നിര്‍മാണ സ്ഥലത്ത് മണ്ണിടിച്ചിലില്‍ രണ്ട് തൊഴിലാളികള്‍ക്ക് ജീവാപായമുണ്ടായ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി സുരക്ഷാ മാനദണ്ഡ പാലനം കര്‍ക്കശമാക്കാനുള്ള തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെ നിര്‍ദ്ദേശാനുസരണമാണ് പരിശോധന.

date