Skip to main content

റേഷന്‍ വിതരണം ഇ പോസ് വഴി   

 ജില്ലയിലെ  മെയ് മാസത്തെ റേഷന്‍ വിഹിതം ഇ-പോസ് വഴി വിതരണം ചെയ്തു തുടങ്ങി.   എല്ലാ കാര്‍ഡുടമകളും റേഷന്‍ കടയില്‍ നിന്നും അവരവരുടെ കാര്‍ഡിന് അനുവദിച്ച കൃത്യ അളവിലുളള ഭക്ഷ്യധാന്യം ലഭിക്കുന്നുണ്ടെന്നും അതിന്റെ ബില്‍ ലഭിക്കുന്നുവെന്നും ഉറപ്പ് വരുത്തേണ്ടതാണെന്ന്  ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  ഇക്കാര്യത്തില്‍ പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ അറിയിക്കാവുന്നതാണ്. കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസ് -    0497 2700091, തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസ് - 0460 2203128, തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ് - 0490 2343714, ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസ് -    0490 2494930.

date