Skip to main content

ജീര്‍ണ്ണോദ്ധാരണ ധനസഹായം; ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മലബാര്‍ദേവസ്വംബോര്‍ഡിന്റെ അധികാരപരിധിയിലുളള പൊതുക്ഷേത്രങ്ങള്‍ക്കും, സ്വകാര്യ ക്ഷേത്രങ്ങള്‍ക്കുമുളള 2015-16 വര്‍ഷത്തെ ജീര്‍ണ്ണോദ്ധാരണ ധനസഹായം അനുവദിച്ചതിന്റെ ലിസ്റ്റ് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും.  ധനസഹായം അനുവദിക്കപ്പെട്ടിട്ടുളള കാസര്‍കോട് ഡിവിഷന്റെ പരിധിയിലുളള ക്ഷേത്രങ്ങളുടെ ഭരണാധികാരികള്‍ മുന്‍വര്‍ഷങ്ങളിലേത് പോലെ 200 രൂപയുടെ മുദ്രപത്രത്തില്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ ബോണ്ട്, ക്ഷേത്രത്തിന്റെ പേരിലുളള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍(അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി കോഡ് എന്നിവ) സഹിതം നീലേശ്വരത്തുളള മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.

date