Skip to main content

വൈക്കം ഉപജില്ല വിദ്യാഭ്യാസ കാര്യാലയത്തിന്റെ ഉദ്ഘാടനവും വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുചയ ശിലാസ്ഥാപനവും ഇന്ന്

 

വൈക്കം ഉപജില്ല വിദ്യാഭ്യാസ കാര്യാലയത്തിന്റെ ഉദ്ഘാടനവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ബഹുനില കെട്ടിട സമുചയത്തിന്റെ ശിലാസ്ഥാപനവും ഇന്ന് (മെയ് 26) രാവിലെ ഒന്‍പത് മണിക്ക് കേരള നിയമസഭാ സ്പീക്കര്‍ പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സി.കെ. ആശ എം.എല്‍. എ അധ്യക്ഷത വഹിക്കും. രണ്ടു നിലകളിലായി 400.16 ച. മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ സന്ദര്‍ശനമുറിയും രണ്ട് ഓഫീസ് മുറികളും റെക്കോര്‍ഡ് മുറിയും ഒരു ക്ലാസ് മുറിയും മുകളിലത്തെ നിലയില്‍ കോണ്‍ഫറന്‍സ് ഹാളും അടങ്ങുന്ന 86 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച എഇഒ ഓഫീസ് കെട്ടിടമാണ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള ആദ്യ ചുവടുവെപ്പ് എന്ന നിലയില്‍ ഹൈടെക് ക്ലാസ് മുറികള്‍, ലാബുകള്‍, ലൈബ്രറികള്‍ എന്നിവ ഉള്‍പ്പെടുന്ന 8.91 കോടി രൂപയുടെ കെട്ടിട സമുചയത്തിന്റെ ശിലാസ്ഥാപനമാണ് നടക്കുക. വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ എം.വൈ. ജയകുമാരി, അന്നമ്മ രാജു, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. കെ. കെ. രഞ്ജിത്ത്, പി. സുഗതന്‍, കലാ മങ്ങാട്, മുന്‍ എം.എല്‍. എ മാരായ പി. നാരായണന്‍, കെ. അജിത്, വൈക്കം നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി,വൈക്കം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ജി. ശ്രീകുമാരന്‍ നായര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ പി. വി.ഹരിക്കുട്ടന്‍, പി.എസ്. മോഹനന്‍, ലിജി സലഞ്ച് രാജ്, സെബാസ്റ്റ്യന്‍ ആന്റണി,വി.ജി മോഹനന്‍, പി.ശകുന്തള, ലത അശോകന്‍, വൈക്കം എ. ഇ. ഒ പി. രത്‌നമ്മ, പ്രിന്‍സിപ്പാള്‍ കെ.ശശികല, ഹെഡ്മിസ്ട്രസ് പ്രീതാരാമചന്ദ്രന്‍, എസ്.ഡി.സി. ചെയര്‍മാന്‍ അഡ്വ. അംബരീഷ് ജി. വാസു, പി.ടി.എ പ്രസിഡന്റ് പി. ആര്‍ രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും    

                                                       (കെ.ഐ.ഒ.പി.ആര്‍-1061/18)

date