Skip to main content

ആയൂര്‍വേദ നഴ്‌സ്, തെറാപ്പിസ്റ്റ് കൂടിക്കാഴ്ച 22ന്

2018-19 വര്‍ഷം കാസര്‍കോട് ജില്ലയിലെ ഭാരതീയ ചികിത്സാവകുപ്പ് മുഖേന വിവിധ സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ദിവസവേതന വ്യവസ്ഥയില്‍ ആയൂര്‍വേദ നഴ്‌സ്, ആയൂര്‍വേദ തെറാപ്പിസ്റ്റ്(പുരുഷന്‍), അറ്റന്റര്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. യോഗ്യരായവര്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ഐ.എസ്.എം) ഈ മാസം 22ന് രാവിലെ പത്തുമുതല്‍ നടക്കുന്ന കൂടിക്കാഴ്ചയയില്‍ ബയോഡാറ്റാ, പ്രായം, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04672 205710
 

date