Skip to main content

കേന്ദ്രീയ സൈനിക ബോര്‍ഡ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കൊച്ചി: പ്രൊഫഷണല്‍ കോഴ്‌സിന് ഈ വര്‍ഷം പഠനം തുടങ്ങിയ വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് കേന്ദ്രീയ സൈനിക ബോര്‍ഡ് സ്‌കോളര്‍ഷിപ്പിന് (പ്രൈം മിനിസ്റ്റര്‍ സ്‌കോളര്‍ഷിപ്പ് -പിഎംഎസ്എസ്) ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30 വരെ നീട്ടി. വിമുക്ത ഭടന്റെ പേരുവിവരങ്ങള്‍ www.ksb.gov.in ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ഗ്രാന്റിനായി സമര്‍പ്പിച്ച അപേക്ഷയുടെയും അനുബന്ധ രേഖകളുടെയും പ്രിന്റ് ഗടആ സൈറ്റില്‍ നിന്നും എടുത്ത് അസ്സല്‍ രേഖകള്‍ സഹിതം പരിശോധനയ്ക്ക് ജില്ല സൈനിക ക്ഷേമ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍- 0484 2422238. 

date