Skip to main content
ayyappan_1

മണ്ഡല പൂജക്കായി നട തുറന്നു

ശബരിമല: മണ്ഡല പൂജക്കായി ശബരിമല നട തുറന്നു. സ്ഥാനമൊഴിഞ്ഞ മേല്‍ശാന്തി ടി.എം.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ സാന്നിധ്യത്തില്‍ ഇന്നലെ(ബുധന്‍) വൈകിട്ട് അഞ്ചിന് നട തുറന്നു. മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ആഴിയില്‍ അഗ്നി പകര്‍ന്നു. തുടര്‍ന്ന് പുതിയ ശബരിമല മേല്‍ശാന്തിയായി എ.വി.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയെ ചുമതലപ്പെടുത്തുന്ന ചടങ്ങ് നടന്നു. മാളികപ്പുറം മേല്‍ശാന്തിയായി അനീഷ് നമ്പൂതിരിയും ചുമതലയേറ്റു.

ഡിസംബര്‍ 26ന് മണ്ഡല പൂജ കഴിഞ്ഞ് നട അടയ്ക്കും. മകര വിളക്കിനായി ഡിസംബര്‍ 30ന് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകര വിളക്ക്.

(പി.ആര്‍. ശബരി-1)

date