Skip to main content

അക്ഷയ സംരംഭകര്‍ക്കുളള  പരിശീലനം നടത്തി

 

 

അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിന്റെയും കേരള ഹജ്ജ് കമ്മറ്റിയുടെയും  സംയുക്ത  ആഭിമുഖ്യത്തില്‍ ജില്ലയിലെ മുഴുവന്‍ അക്ഷയ സംരംഭകര്‍ക്കും വേണ്ടി അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പ്രൊജക്ട് മാനേജര്‍ ജെറിന്‍ സി ബോബന്‍ ,അക്ഷയ കോ ഓര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ്,   കേരള ഹജ്ജ് കമ്മറ്റി ജില്ലാ ട്രെയിനര്‍ എന്‍ കെ. മുസ്തഫ ഹാജി, ഹജ്ജ് കമ്മറ്റി ഫീല്‍ഡ് ട്രെയിനര്‍ എന്‍ കെ ഷബീര്‍,   ശ്രീലത എന്നിവര്‍ ക്ലാസ് എടുത്തു. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു.

 

date