Skip to main content

ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വിവരശേഖരണം കുറ്റമറ്റതാക്കണംഃ ജില്ലാ കലക്ടര്‍

 

    ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച് വിവരശേഖരണം കുറ്റമറ്റതാക്കിയാല്‍ മാത്രമേ ശരിയായ വികസനത്തിന് അനുയോജ്യ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ കഴിയുകയുള്ളുയെന്ന് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ അഭിപ്രായപ്പെട്ടു. ജില്ലാ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണം ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു കലകടര്‍. ആസൂത്രണം സാധ്യമാക്കുന്നത് സ്ഥിതിവിവരക്കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണ്. കൃത്യതയും സ്പഷ്ടവുമായ അടിസ്ഥാനവിവരങ്ങള്‍ പദ്ധതി ആവിഷ്‌കരിക്കുന്നതിലും അവ നടപ്പാക്കുന്നതിലും നിര്‍ണ്ണായകവുമാണ്. വിവരങ്ങള്‍ കൃത്യമാണെങ്കില്‍ പദ്ധതിയുടെ ഗുണഫലം ഉയര്‍ന്ന നിരക്കില്‍ അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി ലഭിക്കാന്‍ സാഹചര്യമൊരുക്കും. വിവരങ്ങള്‍ ശേഖരിക്കുന്നതിന് വ്യക്തതയും ഉറവിടത്തിന് ആധികാരികതയും ഉണ്ടായിരിക്കണം. എങ്കിലും രേഖകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് എന്ന് ശേഖരിച്ചതാണെന്ന കാര്യങ്ങള്‍ മറ്റേതെങ്കിലും സമാന ഔദ്യോഗിക രേഖകളുമായി ഒത്തുനോക്കുന്നത് രേഖകള്‍ സമ്പുഷ്ടമാകുന്നതിനും അതുവഴി പദ്ധതി ലക്ഷ്യം കൈവരിക്കുന്നതിന് വേഗം വര്‍ദ്ധിപ്പിക്കുമെന്നും കലകടര്‍ കൂട്ടിച്ചേര്‍ത്തു.
    സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി. പ്രേമരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ശരിയായ വിവരശേഖരണത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ഡെപ്യൂട്ടി ടൗണ്‍ പ്ലാനിങ് ഓഫീസര്‍ സത്യ ബാബു ക്ലാസെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രശ്‌നോത്തരി റിസേര്‍ച്ച് ഓഫീസര്‍ സജിന്‍ ഗോപി നയിച്ചു. ഡബ്ല്യു.എം.ഒ കോളജിലെ ഷമല്‍ സലിം, ബേസില്‍ എല്‍ദൊ, സാരംഗ് എം.ജെ, കാവ്യ പി.വി, അമൃത സുരേന്ദ്രന്‍, ജിതിന്‍ ചന്ദ്ര ആര്‍ എന്നിവരടങ്ങുന്ന ടീം യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജില്ലാ പ്ലാനിങ് ഓഫീസറുടെ ചുമതല വഹിക്കുന്ന സുഭദ്ര നായര്‍, അസി. ജില്ലാ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസര്‍ കെ. ശ്രീധരന്‍ മ്പൂതിരി, വൈത്തിരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസര്‍ സി.എ നാസര്‍, റിസേര്‍ച്ച് ഓഫീസര്‍ രാജേന്ദ്രന്‍ കുറ്റിക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സിസ്റ്റത്തിന്റെ ഉപജ്ഞാതാവ് പ്രശാന്ത ചന്ദ്ര മഹലനോബിസിന്റെ ജന്മദിനമായ ജൂണ്‍ 29 ആണ് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനമായി ആചരിക്കുന്നത്. 
 

date