Post Category
ലഹരിവിരുദ്ധ സെമിനാര്‍ നടത്തി
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും തുമ്പമണ്‍ നോര്‍ത്ത് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ലഹരിവിരുദ്ധ ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ലഹരിവിരുദ്ധ സെമിനാറും, ഹ്രസ്വചിത്രപ്രദര്‍ശനവും നടത്തി. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ ക്ലബ് കണ്‍വീനര്‍ ഷാജി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിലെ മാസ് മീഡിയാവിഭാഗം സെമിനാറിനും ഹ്രസ്വചിത്ര പ്രദര്‍ശനത്തിനും നേതൃത്വം നല്കി.
(പിഎന്‍പി 1896/18)
date
- Log in to post comments