Skip to main content

സിനിമാ തിയറ്ററുകള്‍ പുകവലി-പ്ലാസ്റ്റിക്  വിമുക്തമാക്കാന്‍ തീരുമാനം

    ജില്ലയിലെ സിനിമാ തിയറ്ററുകളില്‍ പുകവലി പൂര്‍ണ്ണമായി ഇല്ലാതാക്കാനും പ്ലാസ്റ്റിക്ക് വിമുക്തമാക്കാനും തീരുമാനം. ജില്ലാകലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന സിനിമാതിയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ജില്ലയിലെ സിനിമാതിയേറ്ററുകളിലും പരിസരങ്ങളിലും പുകവലിയും പ്ലാസ്റ്റിക്ക് മാലിന്യവും വ്യാപകമാണെന്ന പരാതികളെ തുടര്‍ന്നാണ് ജില്ലാകലക്ടര്‍ മീര്‍ മുഹമ്മദലി വിളിച്ചുചേര്‍ത്തത്. 
    തിയറ്ററുകളിലെ വില്‍പനശാലകളില്‍ നിന്ന് ഭക്ഷണപാനീയങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ പരമാവധി പ്ലാസ്റ്റിക് സഞ്ചികളും മറ്റും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പുകവലി നിയന്ത്രണംകര്‍ശനമായി നടപ്പിലാക്കാന്‍ പോലീസ് - എക്‌സൈസ് വഭാഗങ്ങളുടെസേവനം ഉപയോഗപ്പെടുത്തണം. യോഗത്തില്‍ അസി. കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുലേഷ് കുമാര്‍, അസി. കമ്മീഷണര്‍ അന്‍സാരി ബീഗു, സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ്‌കുമാര്‍, ജില്ലയിലെ സിനിമാതിയേറ്റര്‍ ഉടമകള്‍, മാനേജര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

date