Skip to main content

വൈപ്പിനില്‍ 412 സംരംഭങ്ങള്‍, ലക്ഷ്യം 568

 

സംസ്ഥാനത്ത് വ്യവസായ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന വ്യവസായ വകുപ്പിന്റെ 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍' പദ്ധതി പ്രകാരം വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഇതുവരെ ആരംഭിച്ചത് 412 സംരംഭങ്ങള്‍. 

ഉത്പാദന മേഖലയില്‍ 89, സേവന മേഖലയില്‍ 124, കച്ചവട മേഖലയില്‍ 199 എന്നിങ്ങനെയാണ് സംരംഭങ്ങള്‍. ഒരു വര്‍ഷം കൊണ്ട് 568 സംരംഭങ്ങളാണ് വൈപ്പിന്‍ ലക്ഷ്യമിടുന്നത്. ബ്ലോക്ക് വ്യവസായ വികസന ഓഫീസറുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. സേവനം, കച്ചവടം, ഉത്പാദനം എന്നീ മേഖലകളിലാണ് കൂടുതല്‍ സംരംഭങ്ങളും ആരംഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യവസായ യൂണിറ്റുകള്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിക്കും.

സംരംഭകര്‍ക്ക് സേവന സഹായങ്ങള്‍ ഉറപ്പുവരുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വ്യവസായ വകുപ്പ് ഇന്റേണുകളെ നിയമിച്ചിട്ടുണ്ട്. സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസന്‍സ്, അനുമതി എന്നിവ ലഭ്യമാക്കുന്നതിന് ഇന്റേണുകളുടെ സേവനം സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. സംരംഭകര്‍ വായ്പയ്ക്കായി ബാങ്കില്‍ നല്‍കിയിട്ടുള്ള അപേക്ഷകളുടെ അനന്തര നടപടികള്‍ വിലയിരുത്തുന്നതിനും വായ്പ സമയബന്ധിതമായി ലഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയ  സേവനങ്ങള്‍ ഇവര്‍ ഉറപ്പാക്കും. ലൈസന്‍സിന് അപേക്ഷിച്ചവരുടെ വിവരം ശേഖരിച്ച് ആവശ്യമായ സഹായങ്ങളും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ഇന്റേണിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

date