Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം ജില്ലയിലെ ജെ.ജെ.എം പ്രവൃത്തികളുമായി ബന്ധപ്പെട്ട്  നിരീക്ഷണം ശക്തമാക്കാൻ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് തല നിരീക്ഷണത്തിനായി സിവിൽ എൻജിനീയറിങ്ങിൽ ബിരുദമുള്ളവർക്കും (11 ഒഴിവ് ) കളക്ടറേറ്റ് ഓഫീസ് നിരീക്ഷണത്തിന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം/എം.ബി.എ/ ഇവ രണ്ടും ഉള്ളവർ, അല്ലെങ്കിൽ ഏതെങ്കിലും ബിരുദം ഉള്ളവർക്കും (രണ്ട് ഒഴിവ് )  റവന്യു/ പഞ്ചായത്തിൽ നിന്നും വിരമിച്ച സെക്രട്ടറി/സീനിയർ സൂപ്രണ്ട്/തഹസീൽദാർ എന്ന റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്കുമാണ് അവസരം (ഒരു ഒഴിവ്). യോഗ്യതയുള്ളവർ ഡിസംബർ ഒമ്പത് രാവിലെ 11 ന് കളക്ടറേറ്റിൽ ഡി.ഡി.സി നടത്തുന്ന ഇന്റർവ്യൂവിൽ അസ്സൽ രേഖകളുമായി എത്തണമെന്ന് വാട്ടർ അതോറിറ്റി എക്സിക്യു്ട്ടീവ് എൻജിനീയർ അറിയിച്ചു. 179 ദിവസമാണ് നിയമന കാലാവധി. പ്രതിദിനം 755 രൂപ വേതനം ലഭിക്കും. വിവരങ്ങൾക്ക് 9496000676, 9496000689

date