Skip to main content

പൊന്നാരിമംഗലം എച്ച്.ഐ.എച്ച്.എസ് സ്‌കൂളിൽ ഐ ടി ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് ഭരണാനുമതി

 

 പൊന്നാരിമംഗലം ഹിദായത്തുൽ ഇസ്ലാം ഹൈസ്‌കൂളിന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി ഐ.ടി
  ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് 2,31,905 രൂപയുടെ ഭരണാനുമതി.

ഉന്നത നിലവാരത്തിലുള്ള അഞ്ച് കംപ്യൂട്ടറുകളും പ്രിന്റർ കം സ്‌കാനറുമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി  സ്‌കൂളിന് ലഭ്യമാകുക. ഗ്രാമീണ മേഖലയിലെ സ്‌കൂൾ സ്‍മാർട്ട് ആകുന്നതു വഴി ഐ.ടി പഠനത്തിന്റെ മികവ് കൂട്ടുന്നതിനു ഇതോടെ അവസരമൊരുങ്ങുമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു.

223 വിദ്യാർത്ഥികളാണ് ഹിദായത്തുൽ ഇസ്ലാം ഹൈസ്കൂളിലുള്ളത്. മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുൾപ്പെടെ  പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് സ്മാർട്ട്‌ ഉപകരണങ്ങൾ ഏറെ സഹായകമാകുമെന്ന് പ്രധാനാധ്യാപിക എം.ഡി. രശ്മി പറഞ്ഞു.

date