Skip to main content

ഭക്ഷ്യ സംസ്കരണ മേഖലകളിൽ സംരംഭകത്വ വർക്ക്ഷോപ്പ്

 

വ്യവസായ വാണിജ്യ വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻ്റർപ്രണർഷിപ്പ് ഡെവലപ്മെൻ്റ് (കീഡ്) സംരംഭകൻ/സംരംഭക ആകാൻ ആഗ്രഹിക്കുന്നവർക്കായി ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭകത്വ സാധ്യതകളെക്കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ സാങ്കേതിക സഹായത്തോടെ അഗ്രി ബിസിനസ്സ് ഇൻക്യൂബേറ്റർ, ഡിസംബർ 16ന് തൃശ്ശൂരിലാണ് പരിശീലനം. താത്പര്യമുള്ളവർ കീഡിന്റെ വെബ്സൈറ്റ് ആയ www.kied.info യിൽ ഓൺലൈനായി ഡിസംബർ 12നകം അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുത്ത 50 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഫോൺ: 0484- 2532890/2550322.

date