Skip to main content

ക്രിയാത്മക നിര്‍ദേശങ്ങളുമായി പാഠ്യപദ്ധതി ജനകീയ ചര്‍ച്ച

പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ രൂപീകരിക്കാനുള്ള ജില്ലാതല ജനകീയചര്‍ച്ച പത്തനംതിട്ട കാതോലിക്കറ്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ സമഗ്രശിക്ഷാ കേരള സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. ടി.പി കലാധരന്‍ വിഷയാവതരണം നടത്തി. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ ഉള്‍ക്കൊള്ളുന്ന സമീപനം ഉള്‍ക്കൊണ്ടു കൊണ്ട് കേരളാ സ്‌കൂള്‍പാഠ്യ പദ്ധതി രൂപീകരിക്കണമെന്ന് ജനകീയചര്‍ച്ച അഭിപ്രായപ്പെട്ടു. നവസമൂഹ സൃഷ്ടിക്കായി ജനപക്ഷത്തു നിന്നുകൊണ്ടുള്ള കാഴ്ചപ്പാടായിരിക്കണം പാഠ്യപദ്ധതി രൂപീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്നും കുട്ടികളിലുള്ള സാങ്കേതികവിടവ് പരിഹരിക്കാനുതകുന്ന രീതിയില്‍ ജനാധിപത്യബോധം സ്വീകരിച്ച് പാഠ്യപദ്ധതി രൂപീകരിക്കപ്പെടണമെന്ന ആശയം ചര്‍ച്ചയില്‍ പങ്കുവച്ചു.

 

അധ്യാപക സംഘടനാ പ്രതിനിധികളായ പി.എസ്. ജീമോന്‍, ഫിലിപ്പ് ജോര്‍ജ്, എന്‍.ഡി. വത്സല, യുവജന -വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി മുഹമ്മദ് ഹനീഫ്, എം. തൗഫീഖ്, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ ബിനു പി തായില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലയിലെ സ്‌കൂള്‍ - പഞ്ചായത്ത് - ബ്ലോക്ക് - ജില്ലാതലങ്ങളിലായി പതിനാറായിരത്തിലധികം വ്യക്തികള്‍ പാഠ്യപദ്ധതി ചര്‍ച്ചകളില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ അറിയിച്ചിരുന്നു. ഈ നിര്‍ദേശങ്ങളെല്ലാം ഡിസംബര്‍ 13,14 തീയതികളിലായി ജില്ലാതലത്തില്‍ ക്രോഡീകരിച്ച് എസ്.സി.ഇ.ആര്‍.ടി.യില്‍ സമര്‍പ്പിക്കും.

 

ജില്ലാപഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, വിദ്യാഭ്യാസ  ഉപഡയറക്ടര്‍ എം. എസ് രേണുകാഭായ്, എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച്ഓഫീസര്‍ രാജേഷ് വള്ളിക്കോട്, വൊക്കേഷന്‍ ഹയര്‍സെക്കന്ററി റീജിയണല്‍ ഡയറക്ടര്‍ ആര്‍.സിന്ധു, പത്തനംതിട്ടവിദ്യാഭ്യാസ ഓഫീസര്‍ ഷീലാകുമാരിയമ്മ, സമഗ്രശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി തോമസ്, പ്രോഗ്രാം ഓഫീസര്‍മാരായ എ.കെ. പ്രകാശ്, എ.പി. ജയലക്ഷ്മി, ഡയറ്റ് ലക്ചറര്‍ ഡോ. ഷീജ, മുന്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.ആര്‍. വിജയമോഹന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
 

date