Skip to main content

ക്യാമ്പസ് ഓഫ് കോഴിക്കോട്; ജില്ലാതല ആസൂത്രണ യോഗം സംഘടിപ്പിച്ചു

ക്യാമ്പസ് ഓഫ് കോഴിക്കോട് പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനായി കോളേജ് യൂണിറ്റുകൾക്ക് നേതൃത്വം നൽകുന്ന അധ്യാപക - വിദ്യാർത്ഥി കോർഡിനേറ്റർമാരുടെ ജില്ലാതല യോഗം ചേർന്നു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി പദ്ധതി വർഷത്തെ പ്രവർത്തന മേഖലകൾ അവതരിപ്പിച്ചു. 

 

പൊതുസ്വത്തുക്കളുടെ സംരക്ഷണം പൊതുസമൂഹത്തിന്റെ ബാധ്യതയാണെന്ന് കൃത്യമായി ബോധവത്കരിക്കേണ്ടതുണ്ട്. പൊതുസ്വത്തുക്കളുടെ പരിപാലനത്തിൽ സമൂഹത്തിന്റെ ശ്രദ്ധ കൊണ്ട് വരുന്നതിൽ കോളേജുകൾക്ക് മികച്ച പങ്ക് വഹിക്കാനാകുമെന്നും കലക്ടർ പറഞ്ഞു.

 

ലഹരി വിരുദ്ധ അവബോധം, ജല വിഭവ സാക്ഷരത, പാർശ്വവൽകൃത വിഭാഗങ്ങളുടെ ക്ഷേമം, ഊർജ്ജ സംരക്ഷണം, മാലിന്യ നിർമാർജ്ജനം, വനിതാ ശിശു വികസനം, ഇ - സാക്ഷരത, മാനസിക - ശാരീരിക ആരോഗ്യ സംരക്ഷണം, ദുരന്ത നിവാരണം, നിയമാവബോധം എന്നിവയാണ്‌ ഈ വർഷം ഊന്നൽ നൽകുന്ന പ്രവർത്തി മേഖലകൾ.

 

കോഴിക്കോട് നോർത്ത് ഏരിയ കോർഡിനേറ്ററായി കുന്ദമംഗലം ഗവ. കോളേജിലെ ബഷീർ അഹ്മദ്, കോഴിക്കോട് സൗത്ത് ഏരിയ കോർഡിനേറ്ററായി ഹോളി ക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിലെ ജിതിൻ,വടകര ഏരിയ കോർഡിനേറ്ററായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എഡ്യുക്കേഷൻ സെന്ററിലെ ഡിനീഷ് എന്നിവരെ നിശ്ചയിച്ചു.

 

 

 

 

date