Skip to main content

ഖാദിബോർഡ്: ദീർഘകാലം സർവീസിലുള്ള താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിട്ടില്ല-വൈസ് ചെയർമാൻ 

 

ഖാദി ബോർഡിൽ ദീർഘകാലം സർവീസിലുള്ളവരെ സ്ഥിരപ്പെടുത്തിയിട്ടില്ലെന്നും ബോർഡിലെ നിയമനങ്ങളെല്ലാം പി എസ് സി വഴിയാണ് നടക്കുന്നതെന്നും വൈസ് ചെയർമാൻ പി ജയരാജൻ പറഞ്ഞു. കണ്ണൂർ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

റിബേറ്റ് സീസണിൽ മാത്രം ദിവസവേതനത്തിന് നിശ്ചയിച്ചവരെ സീസൺ കഴിഞ്ഞാൽ ഒഴിവാക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ഒഴിവാക്കിയവരെ തിരിച്ചെടുക്കുമ്പോൾ നിലവിൽ ദീർഘ വർഷക്കാലം സർവീസിലുള്ളവരെ ആദ്യം പരിഗണിക്കേണ്ടി വരും. ഇവയെല്ലാം കോടതിയുടെ പരിഗണയിലുള്ള വിഷയമാണ്. നിലവിൽ താൽക്കാലിക ജീവനക്കാരെ എംപ്ലോയ്‌മെന്റിൽ നിന്നുമുള്ള ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് നിയമിച്ചു വരുന്നതെന്നും വൈസ് ചെയർമാൻ പറഞ്ഞു.

 

date