Skip to main content

ഫ്രീഡംവാള്‍ അനാച്ഛാദനം

'സ്വാതന്ത്ര്യാമൃതം' സപ്തദിന കാമ്പിന്റെ ഭാഗമായി തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഫ്രീഡംവാള്‍ അനാച്ഛാദനം ചെയ്തു. പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ ബൂസൂരി ആല്‍തൗസി പൂര്‍ത്തീകരിച്ച ഫ്രീഡം വാള്‍ തിരൂരങ്ങാടി നഗരസഭാ ചെയര്‍മാന്‍  കെ പി മുഹമ്മദ് കുട്ടിയാണ് അനാച്ഛാദനം ചെയ്തത്. വൈസ് ചെയര്‍പേഴ്‌സണ്‍  സുഹറാബി അധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രോഗ്രാം ഓഫീസര്‍ ഷിബ് ലുറഹ്മന്‍ പദ്ധതി വിശദീകരിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ഇ.പി.എസ് ബാവ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍  ഷീജ , എന്‍.എസ്.എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സകരിയ പൂഴിക്കല്‍,പി.ടി.എ പ്രസിഡന്റ്  അബ്ദുല്‍ ഹഖ്, എസ്.എം.സി ചെയര്‍മാന്‍ എന്‍.എം അലി, കെ.രമദാസന്‍ മാസ്റ്റര്‍, എന്‍ മുഹമ്മദ് അലി മാസ്റ്റര്‍,ഇസ്മയില്‍ മാസ്റ്റര്‍, എച്ച്.എം ഇന്‍ചാര്‍ജ്  വസന്തകുമാരി എന്നിവര്‍ പ്രസംഗിച്ചു.
 

date