Skip to main content

ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഭിമുഖം 

 

തൃശ്ശൂർ ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ഉപജീവനത്തിനുവേണ്ടി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട പട്ടികവർഗ്ഗക്കാർക്കായുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പർ: 092/2022, 093/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 നവംബർ 30, ഡിസംബർ 01 തീയതികളിൽ നടന്ന കായികക്ഷമത പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം 2022 ഡിസംബർ 14, 15 തീയതികളിലായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ തൃശൂർ ജില്ലാ ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർത്ഥികൾ തങ്ങളുടെ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത് നിർദിഷ്ട തീയതിയിലും സമയത്തും തിരിച്ചറിയൽ, ജാതി, മുൻഗണന, യോഗ്യത തെളിയിക്കുന്ന പ്രമാണങ്ങൾ എന്നിവയുടെ അസ്സലുകൾ, അഡ്മിഷൻ ടിക്കറ്റ് എന്നിവ സഹിതം കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ തൃശൂർ ജില്ലാ ഓഫീസിൽ ഹാജരാകണം.

date