Skip to main content

താല്‍ക്കാലിക നിയമനം

മേപ്പാടി ഗവ. പോളിടെക്നിക് കോളേജില്‍ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലക്ചറര്‍, ട്രേഡ്സ്മാന്‍ (കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്), ഫോര്‍മാന്‍ (മെക്കാനിക്കല്‍) തസ്തികയി ലേക്കാണ് നിയമനം.  യോഗ്യത: ലക്ചറര്‍- ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാതെയുള്ള ബിരുദം. ഫോര്‍മാന്‍ - ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ.  ട്രേഡ്സ്മാന്‍- ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ/ഐ.ടി.എ/ വി.എച്ച്.എസ്.ഇ/ടി.എച്ച്.എസ്.എല്‍.സി. ഉദ്യോഗാര്‍ത്ഥി കള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 14 രാവിലെ 10.30 ന് കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.ഫോണ്‍: 04936 282095, 9400006454.

date