Skip to main content

അറിയിപ്പുകള്‍_3

അപേക്ഷ ക്ഷണിച്ചു

 

സ്പോർട്സ് അക്കാദമികളിലേക്ക് 2022-23 വർഷത്തേയ്ക്കുളള കായികതാരങ്ങളുടെ കോഴിക്കോട് ജില്ലാ സെലക്ഷൻ ട്രയൽസ്(,അത് ലറ്റിക്‌സ് ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ മാത്രം) കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജനുവരി 16 ന് നടക്കും. കോഴിക്കോട് ഈസ്റ്റ്ഹിൽ ഗവ: സിക്കൽ എഡ്യുക്കേഷൻ ഗ്രൗണ്ടിൽ രാവിലെ 8 മണിക്ക് എത്തിച്ചേരണം. സ്കൂൾ അക്കാദമികളിലെ 7,8,9 പ്ലസ് വൺ, ഒന്നാം വർഷം ഡിഗ്രി ക്ലാസ്സുകളിലേക്കാണ് സെലക്ഷൻ നടത്തുന്നത്. താല്പര്യമുളളവർ സ്പോർട്സ് കിറ്റ്, ജനന സർട്ടിഫിക്കറ്റ്,(ഏത് ക്ലാസ്സിൽ പഠിക്കുന്നു എന്ന് ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തുന്നത്), യോഗ്യത സർട്ടിഫിക്കറ്റ്,സ്പോർട്സ് പ്രാവീണ്യം തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റ്, 2 പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്(ഒറിജിനൽ,ഫോട്ടോകോപ്പി) എന്നിവയുമായി സെന്ററിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0495 2722593.

 

 

 

 

 

സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തിൽ ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രിവൻഷൻ ആന്റ് കൺട്രോളിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ പ്രോഗ്രാമിൽ പങ്കെടുക്കുന്നതിന് താല്പര്യമുളള ഡോക്ടർമാർ, ഡിപ്ലോമയോ ഡിഗ്രിയോ ഉളള നഴ്സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷണലുകൾ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 15. കൂടുതൽ വിവരങ്ങൾക്ക് www.srcc.in.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9048110031 /8075553851

 

 

 

 

date